swapna-suresh

തിരുവനന്തപുരം: സ്വ‌ർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് 45 ലക്ഷം രൂപയുടെ രേഖകൾ കൂടി കണ്ടെത്തി. തിരുവനന്തപുരത്തെ ബാങ്ക് ലോക്കറിൽ നിന്നാണ് രേഖകൾ കണ്ടെത്തിയത്. സ്ഥിരനിക്ഷേപം തിരുവനന്തപുരത്തെ എസ് ബി ഐയിൽ എന്നാണ് റിപ്പോർട്ടുകൾ. സ്വപ്നയുടെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങൾ മരവിപ്പിക്കാനും ബാങ്കുകൾക്ക് കസ്റ്റംസ് നിർദേശം നൽകി.

അതേസമയം സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.

സ്വർണക്കടത്തു കേസിൽ തിരുവനന്തപുരത്തെത്തി ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറും എൻ ഐ എ അഞ്ച് മണിക്കൂറും ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇന്നു കൊച്ചി ഓഫീസിലെത്താൻ നിർദേശിച്ചത്.