ലക്നൗ: യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് യുവതിയുടെ മൃതദേഹം അടങ്ങിയ പെട്ടി കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ പ്രദേശത്ത് കറുത്ത സ്യൂട്ട്‌കേസ് കിടക്കുന്നത് കണ്ട് ദൃക്‌സാക്ഷികളാണ് പൊലീസിനെ വിവരമറിയിച്ചത്.
പൊലീസെത്തി ബാഗ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. കൊല്ലപ്പെട്ട സ്ത്രീ അടുത്തിടെ വിവാഹം കഴിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു.യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കേസിൽ അന്വേഷണം ആരംഭിച്ചു.