isis

ബംഗളൂരു: ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക സർക്കാർ ഡി.ജി.പി പ്രവീൺ സൂദിന് നിർദേശം നൽകി. സംസ്ഥാനത്ത് ഭീകര സംഘടനയായ ഐ.എസ് സാന്നിദ്ധ്യമുണ്ടെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള150 മുതൽ 200 വരെ അൽ ക്വ ഇദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ട്. ഇവരെ ഉപയോഗിച്ച് ഈ മേഖലയിൽ ഭീകരാക്രമണത്തിന് ഐസിസ് പദ്ധതിയിടുന്നതായും റിപ്പോർട്ടിലുണ്ട്. കർണാടകയിലും കേരളത്തിലും ഐ.സിസ് തീവ്രവാദികൾ ഉണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

സംശയം തോന്നുന്ന ആളുകളുടെയും, അവരുടെ അനുയായികളുടെയും പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രവുമായും അയൽ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായും ,വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് ജനറൽ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ ആഭ്യന്തരമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലുള്ളവർ ബംഗളൂരുവിലേക്ക് പ്രവേശിക്കുന്നത് കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.