nia

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ രണ്ടാമതും ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ സർക്കാരും സി പി എമ്മും കടുത്ത സമ്മർദ്ദത്തിലായി. ചോദ്യം ചെയ്യലിനുശേഷം അദ്ദേഹത്തെ വിട്ട‌യയ്ക്കുകയാണെങ്കിൽ സർക്കാരിനെയും സി പി എമ്മിനെയും സംബന്ധിച്ചിടത്തോളം അത് വലിയ ആശ്വാസമാകും.

ശിവശങ്കറിനെ ചോദ്യംചെയ്യുന്നതും അന്വേഷണം നടക്കുന്നതും സർക്കാരിനെയും പാർട്ടിയെയും ഒരുതരത്തിലും ബാധിക്കില്ലെന്നാണ് മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിരന്തരം പറയുന്നത്. എന്നാൽ അന്വേഷണത്തിൽ പാർട്ടിക്ക് വലിയ ആശങ്കയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.ചോദ്യം ചെയ്യലിനുശേഷം അറസ്റ്റുചെയ്യാതെ വിട്ടയച്ചാലും സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തുന്ന അന്വേഷണവും തലവേദന ഉണ്ടാക്കും എന്നാണ് വിലയിരുത്തുന്നത്.അതിനിടെ എൻ ഐ എയ്ക്ക് നൽകാനായി സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങൾ പകർത്തിത്തുടങ്ങിയിട്ടുണ്ട്.

ശിവശങ്കറിനെ അറസ്റ്റുചെയ്താൽ പാർട്ടിക്കും സർക്കാരിനും കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഇപ്പോൾത്തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷവും ബി ജെ പിയും പ്രക്ഷോഭം കൂടുതൽ കടുപ്പിക്കും. ഒപ്പം സി പി ഐയെപ്പോലെ വിവാദത്തിൽ എതിർപ്പുയർത്തുന്ന എൽ ഡി എഫിലെ ഘകകക്ഷികളും സമ്മർദ്ദം കൂടുതൽ ശക്തമാക്കും. ഇത് സർക്കാരിനെ സംബന്ധിച്ചിടത്തോളം കടുത്ത അഗ്നി പരീക്ഷയാവും.

​​ ​സ്വ​പ്ന​യും​ ​സ​ന്ദീ​പു​മാ​യി​ ​ത​നി​ക്ക് ​വ്യ​ക്തി​പ​ര​മാ​യ​ ​ബ​ന്ധം​ ​മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് ​ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ​ ​ചോ​ദ്യം​ചെ​യ്യ​ലി​ൽ​ ​ശി​വ​ശ​ങ്ക​ർ​ ​ആ​വ​ർ​ത്തി​ച്ച​ത് ​എ​ൻ.​ഐ.​എ​യും​ ​ക​സ്റ്റം​സും​ ​വി​ശ്വ​സി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​പ്ര​തി​ക​ൾ​ ​ന​ട​ത്തു​ന്ന​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് ​ശി​വ​ശ​ങ്ക​റി​ന്റെ​ ​വാ​ദം.​ ​സ്വ​പ്ന​ ​ഉ​ൾ​പ്പെ​ടെ​ ​സ്വ​കാ​ര്യ​മാ​യി​ ​ഒ​രു​ക്കി​യ​ ​പാ​ർ​ട്ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​തും​ ​ഫ്ളാ​റ്റ് ​വാ​ട​ക​യ്ക്കെ​ടു​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​തും​ ​എൻ.​ഐ.​എ​ ചോദ്യം ചെയ്യലിൽ ​വീ​ണ്ടും​ ​ഉ​ന്ന​യി​ക്കും.​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​പി​ടി​ക്ക​പ്പെ​ട്ട​ ​ദി​വ​സം​ ​ശി​വ​ശ​ങ്ക​ർ​ ​പ്ര​തി​ക​ളു​മാ​യി​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ച​തി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​അ​ന്വേ​ഷ​ണ​സം​ഘത്തിന്റെ കൈയിലുണ്ട്.