കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കാഡ് ഉയരത്തിൽ. 38600 രൂപയാണ് പവന് ഇന്നത്തെ വില. 480 രൂപയുടെ വർദ്ധനവാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഒരാഴ്‌ചയ്ക്കിടെ 2000 രൂപയാണ് പവന് വില വർദ്ധിച്ചിരിക്കുന്നത്. ഗ്രാമിന് 4825 ആണ് ഇന്നത്തെ വില. ജൂലായ് ആറിന് രേഖപ്പെടുത്തിയ 35,800 രൂപയാണ് സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ വില.
രാജ്യത്തെ വിപണിയിലും സ്വർണം കുതിപ്പ് തുടരുകയാണ്. എംഎസ്എക്സിൽ ഓഗസ്‌റ്റ് സ്വർണ ഫ്യൂച്ചറുകൾ 800 രൂപ ഉയർന്ന് 10 ഗ്രാമിന് 51,833 രൂപയെത്തി. വെളളിയും വില ഉയർന്നു 3400 രൂപ ഉയർന്ന് 64,617 ആയി വില.
ആഗോള വിപണിയിൽ നിക്ഷേപകർ ശുഭപ്രതീക്ഷയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതിനാൽ സ്‌പോട്ട് സ്വർണം വില 1928.40 ആയി. 1.5 ശതമാനത്തിന്റെ വർദ്ധനയാണിത്.