-rafale

ന്യൂഡൽഹി: വ്യോമസേനയ്ക്ക് കരുത്തുപകരാൻ ഫ്രാൻസിൽ നിന്നും ആദ്യ ബാച്ച് റാഫേൽ വിമാനങ്ങൾ ഉടനെത്തും. ഫ്രാൻസിൽ നിന്ന് പുറപ്പെട്ട വിമാനങ്ങൾ ജൂലായ് 29ന് ഇന്ത്യയിലെത്തും. റാഫേൽ ജെറ്റ് വിമാനങ്ങളുടെ ആദ്യ ബാച്ചിലെ അഞ്ച് യുദ്ധവിമാനങ്ങളാണ് ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലെത്തുക. 36 റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിനായി 59,000 കോടി രൂപയുടെ കരാർ 2016ലാണ് ഇന്ത്യ ഫ്രാൻസുമായി ഒപ്പുവച്ചത്.

12 വ്യോമസേന പൈലറ്റുമാര്‍ക്ക് റാഫേല്‍ ജെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പരിശീലനം നല്‍കിയിട്ടുണ്ട്. മറ്റ് നിരവധി പേര്‍ പരിശീലനത്തിലാണ്. ഇന്ധന ആവശ്യങ്ങൾക്കായി ഫ്രഞ്ച് എയര്‍ ഫോഴ്‌സ് ടാങ്കര്‍ എയര്‍ക്രാഫ്റ്റ് റഫേല്‍ വിമാനങ്ങളെ അനുഗമിക്കുന്നുണ്ട്.

ഫ്രാൻസിലെ ഇന്ത്യൻ അംബാസിഡർ പുറപ്പെടുന്ന സമയത്ത് ഇന്ത്യൻ പെെലറ്റുമാരുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യക്ക് അഭിനന്ദന സന്ദേശവും അറിയിച്ചു. റഡാര്‍ മെച്ചപ്പെടുത്തലുകള്‍, അതി നൂതന ഡിസ്പ്ലേകള്‍, ലോ-ബാന്‍ഡ് ജാമറുകള്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള 'കോള്‍ഡ് സ്റ്റാര്‍ട്ട്' കഴിവ്, 10 മണിക്കൂര്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡിംഗ്, ഇന്‍ഫ്രാറെഡ് തിരയല്‍, ട്രാക്കിംഗ് സംവിധാനങ്ങള്‍ എന്നിവ റാഫേലിന്റെ സവിശേഷതകളാണ്.

#WATCH Rafale jets taking off from France to join the Indian Air Force fleet in Ambala in Haryana on July 29th. pic.twitter.com/6iMJQbNT9b

— ANI (@ANI) July 27, 2020

ജെറ്റ് വിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വ്യോമസേന ഒരുക്കിയിട്ടുണ്ട്. കരാർ പ്രകാരം ആദ്യ റാഫേൽ യുദ്ധ വിമാനം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിലെത്തി ഏറ്റുവാങ്ങിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ കൈമാറുന്നത് വൈകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിമാനം നിശ്ചയിച്ച സമയത്ത് എത്തുമെന്ന് ഫ്രാൻസ് ഉറപ്പുനൽകിയിരുന്നു.

Bon Voyage: Indian Ambassador to #France interacts with the Indian pilots of the Rafale. Congratulates and wishes them a safe flight to India with a single hop. #ResurgentIndia #NewIndia #Rafale@IAF_MCC @MeaIndia @rajnathsingh @Dassault_OnAir @DefenceMinIndia @PMOIndia pic.twitter.com/jk3IWD9tYU

— India in France (@Indian_Embassy) July 27, 2020