baby

ഒരു മണിക്കൂർ നീണ്ട ഗർഭധാരണത്തിന് ശേഷം കുഞ്ഞിന് ജന്മം നൽകി എന്ന അവകാശവാദവുമായി യുവതി രംഗത്ത്. ഇന്തോനേഷ്യയിൽ ആണ് സംഭവം നടന്നത്. സാധാരണയായി 9 മാസത്തോളം സമയം എടുക്കും കുഞ്ഞിന് ജന്മം നൽകാൻ. എന്നാൽ തനിക്ക് അത്രയും സമയം ആവശ്യമായി വന്നില്ലെന്നാണ് യുവതി അവകാശപ്പെടുന്നത്. പ്രസവിക്കാൻ ലക്ഷണങ്ങൾ കാണിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ താൻ പ്രസവിക്കുകയായിരുന്നു എന്ന് യുവതി അവകാശപ്പെടുന്നു.

വാർത്ത പുറത്തുവന്നതോടെ ഇന്തോനേഷ്യയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഗർഭകാലത്തിന്റെ ഒരു ലക്ഷണവും കാണാതിരുന്ന യുവതി പ്രസവിച്ചപ്പോൾ വലിയ വാർത്തകൾ ആണ് സൃഷ്ടിക്കുന്നത്. ഇന്തോനേഷ്യയിലെ ബണ്ഡലസാരി എന്ന ഗ്രാമത്തിൽ നിന്നുള്ള 30 കാരിയായ ഹെനി നൂറേനി എന്ന യുവതി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ജൂലായ് 18നാണ് യുവതിക്ക് ശക്തമായ വേദന അനുഭവപ്പെടാൻ തുടങ്ങിയത്. രണ്ട് കുട്ടികൾക്ക് ജന്മം നൽകിയ യുവതിക്ക് സംഭവം ആദ്യം പിടികിട്ടിയില്ല. ഗർഭധാരണത്തെക്കുറിച്ച് അവൾക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. കാരണം 19 മാസത്തിനുള്ളിൽ ഒരിക്കൽ പോലും ഭർത്താവുമായി ബന്ധപ്പെട്ടിരുന്നില്ലെന്ന് യുവതി പറയുന്നു. പ്രസവത്തിന്റെ ഒരു വേദനയും തനിക്ക് ഉണ്ടായിരുന്നില്ല. വയറിന്റെ വലതുഭാഗത്ത് എന്തോ ചലിക്കുന്നതായി തോന്നി. ശക്തമായ മലബന്ധം അനുഭവപ്പെട്ടു. ഉടൻ തന്നെ അയൽകാരനെ വിളിച്ചു. അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഏകദേശം ഒരു മണിക്കൂർ സമയം മാത്രമാണ് ആവശ്യമായി വന്നത് അപ്പോഴേക്കും ഞാൻ പ്രസവിച്ചെന്ന് യുവതി പറയുന്നു.

ഹെനി നൂറേനിയുടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഗർഭകാലം കഴിഞ്ഞ ഒരാഴ്ചയായി വളരെയധികം ചർച്ചചെയ്യപ്പെടുന്നു. ഇന്തോനേഷ്യയിലെ മെഡിക്കൽ വിദഗ്ധരും ഉദ്യോഗസ്ഥരും യുവതിയെ സന്ദർശിച്ച് അത്ഭുതകരമായ പ്രസവത്തെക്കുറിച്ച് കൂടുതൽ അറിയാനായി എത്തുന്നുണ്ട്.