omar

ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായി ജമ്മു കാശ്‌മീർ തുടരുന്നിടത്തോളം കാലം താൻ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള‌ള. കഴിഞ്ഞ വർഷം ആഗസ്‌റ്റ് 5നാണ് കേന്ദ്ര ഗവണ്മെന്റ് കാശ്‌മീരിനുള‌ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കാശ്‌മീരിനെ ലഡാക്ക് എന്നും ജമ്മു കാശ്‌മീരെന്നും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാ‌റ്റിയത്. കേന്ദ്ര തീരുമാനത്തിനു മുൻപ് പ്രധാനമന്ത്രിയെ കണ്ട കൂടിക്കാഴ്‌ചയുടെ വിവരങ്ങൾ പുറത്ത് പറയാൻ ഔചിത്യബോധം തന്നെ അനുവദിക്കുന്നില്ലെന്നും എന്നാൽ ഒരിക്കൽ അതിനെ കുറിച്ച് വിശദമായി എഴുതുമെന്ന് ഒമർ അബ്‌ദുളള പറഞ്ഞു.

ആർട്ടിക്കിൾ 370 പിൻവലിച്ചതിനെ തുടർന്ന് ഏറെനാളായി ജയിൽവാസത്തിലായിരുന്ന ഒമർ അ‌ബ്‌ദുള‌ള മാർച്ച് മാസത്തിലാണ് മോചിതനായത്. കാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതോടെ കാശ്‌മീരിനോട് അനീതിയാണ് ചെയ്‌തതെന്നും ഒമർ പറഞ്ഞു.

രണ്ടാമത് നരേന്ദ്രമോദി സ‌ർക്കാർ വൻ ഭൂരിപക്ഷത്തിൽ വന്ന ശേഷം ബിജെപി ആർട്ടിക്കിൾ 35 എയും 370ഉം പാർലമെന്റിൽ റദ്ദാക്കാൻ പല കാരണങ്ങൾ കണ്ടെത്തി. തീരുമാനം നടപ്പാക്കുന്നതിന് മുൻപ് വിവിധ സേനകളെ സംസ്ഥാനത്താകെ വിന്യസിച്ച് ജനങ്ങളിൽ ഭയം ഉളവാക്കി. തീരുമാനത്തിന് മുൻപ് സൂക്ഷ്‌മ പരിശോധനക്ക് പോലും കേന്ദ്രം തയ്യാറായില്ലെന്നും ഒമർ അബ്‌ദുള‌ള ആരോപിച്ചു.