കൊല്ലം: വിറ്റ കാർ കടത്തിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ. മൈനാഗപ്പള്ളി വേങ്ങ തോട്ടുവാൻ വീട്ടിൽ അബ്ദുൾ സലീമിന്റെ മകൻ സുനീർ (27)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 12ന് ഹുണ്ടായ് ഇനത്തിൽപ്പെട്ട കാർ ഇയാൾ കരുനാഗപ്പളളി സ്വദേശിക്ക് വിൽപ്പന നടത്തിയിരുന്നു. വാങ്ങിയ ആൾ കാർ തകരാറാണെന്ന് അറിയിച്ചതിനെ തുടർന്ന് പരിഹരിക്കാനെന്ന വ്യാജേനയെത്തി വാഹനവുമായി കടക്കുകയായിരുന്നു. കാറിനുളളിൽ ഉണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. തുടർന്ന് കരുനാഗപ്പളളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനിലാണ് സി.ഐ എസ്.മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.