private-bus

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് ഒന്ന് മുതൽ സ്വകാര്യ ബസ് സർവീസ് നിർത്തിവയ്ക്കാൻ തീരുമാനം. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സർവീസ് നിർത്താനുള്ള തീരുമാനമെടുത്തതെന്ന് ബസുടമകൾ അറിയിച്ചു. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് നേരത്തെ പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റർ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം. ഇത് സ്വകാര്യ ബസ് മേഖലയെ നഷ്ടത്തിലേക്ക് നയിക്കുന്നുവെന്നാണ് ബസുടമകൾ പറയുന്നത്.


രാജ്യത്ത് ഡീസൽ വില വർദ്ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബസ് സർവീസ് നിർത്തിവ‌യ്ക്കാൻ സംയുക്ത സമരസമിതി തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിലവിൽ സംസ്ഥാനത്ത് നിരവധി മേഖലകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അതുമൂലം ഈ പ്രദേശങ്ങളിലേക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്.