covid-death

മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മുംബയിൽ ഖാർഘർ സെക്ടർ 15ലെ താമസക്കാരനായ ചെങ്ങന്നൂർ ചെറിയനാട് സ്വദേശിയായ ശശിധരൻ നായർ (70) ആണ് മരിച്ചത്. കൊവിഡ് രോഗബാധിതനായി ഡി.വൈ പാട്ടീൽ നെരൂൾ ആശുപത്രിയിൽ കഴിയവെയായിരുന്നു അന്ത്യം. നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനടുത്തുള്ള മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്.