കൊച്ചി: സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയരത്തിലെത്തി. 480 രൂപ വർദ്ധിച്ച് പവൻ വില 38,600 രൂപയായി. 60 രൂപ ഉയർന്ന് 4,825 രൂപയാണ് ഗ്രാം വില. ആഗോളവില ഔൺസിന് 2011ൽ കുറിച്ച 1,917 ഡോളർ ഭേദിച്ച് 1,944 ഡോളർ വരെ എത്തിയതാണ് ആഭ്യന്തര വിലക്കുതിപ്പിനും കാരണം.