കൊല്ലം: തീരദേശത്ത് ജോനകപ്പുറത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ജോനകപ്പുറം സ്വദേശി നിയാസിനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഹാരിസ് ഒളിവിലാണ്. നിയാസിന്റെ അനുജനെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രിയിലാണ് സംഭവം. കൈവശമുണ്ടായിരുന്ന കത്തികൊണ്ടാണ് ഹാരിസ് കുത്തിയത്. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ഹാരിസ് ഓടിമറഞ്ഞു. മുൻപും പല അക്രമ കേസിലും പ്രതിയാണ് ഹാരിസ്. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു. പ്രതിയെ കണ്ടെത്താനായി രാത്രിമുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.