കോട്ടയം: വാടകവീട്ടിൽ ചീട്ടുകളി. 25 ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ചീട്ടുമേശയിൽ നിന്ന് 63,410 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. അറസ്റ്റിലായ അസം സ്വദേശികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
നീലിമംഗലം ഭാഗത്ത് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് ചീട്ടു കളി നടന്നുവന്നിരുന്നത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.ഗോപകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് രാത്രിയിൽ വീട് വളഞ്ഞാണ് കളിക്കാരെ പിടികൂടിയത്. പിടിയിലായവർ നിർമ്മാണ തൊഴിലാളികളാണ്.