കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്ന് പ്രവർത്തിച്ച 45 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പൊലീസ് നടപടി. ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും തുറന്ന് പ്രവർത്തിപ്പിച്ച സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാതെ യാത്ര നടത്തിയ 419 പേർക്കെതിരെയും പൊലീസ് കേസെടുത്തു. 297 പേർക്കെതിരെ കൊല്ലം സിറ്റി പൊലീസാണ് നടപടിയെടുത്തത്.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 183 പേർക്കെതിരെ കേസെടുത്ത് 90 പേരെ അറസ്റ്റ് ചെയ്തു. നിയമ ലംഘനങ്ങൾക്കും അനാവശ്യ യാത്രകൾക്കും ഉപയോഗിച്ച 78 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. സാമൂഹ്യ അകലം പാലിക്കാതെ പൊതു ഇടങ്ങളിൽ ഇടപെട്ട 108 പേരിൽ നിന്ന് പൊലീസ് പിഴ ഈടാക്കി.