കൊച്ചി: പ്രമുഖ അടുക്കള ഉപകരണ ബ്രാൻഡായ ടി.ടി.കെ പ്രസ്‌റ്റീജ്, പ്രധാനമന്ത്രിയുടെ ആത്മനിർഭർ കാമ്പയിന് പിന്തുണയുമായി സെപ്‌തംബറിന് ശേഷം ചൈനയിൽ നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കും. ഉത്പാദനം പൂർത്തിയായ ഉത്‌പന്നങ്ങളുടെ ഇറക്കുമതിയാണ് നിറുത്തുക. കമ്പനിയുടെ ഉപയോഗത്തിന്റെ 10 ശതമാനമാണ് നിലവിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ഉത്പന്നങ്ങൾ ഇന്ത്യയിൽ നിന്നുതന്നെ ലഭ്യമാക്കുമെന്നും ഇന്ത്യയിൽ ലഭ്യമല്ലാത്ത ഉത്‌പന്നങ്ങളുടെ ഇറക്കുമതി, ചൈനയെ ഒഴിവാക്കി അഞ്ചു ശതമാനത്തിന് താഴെയായി നിയന്ത്രിക്കുമെന്നും ടി.ടി.കെ പ്രസ്‌റ്റീജ് മാനേജിംഗ് ഡയറക്‌ടർ ചന്ദ്രു കൽറോ പറഞ്ഞു.