covid

തിരുവനന്തപുരം: പരിശീലനത്തിന് എത്തിയ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പേരൂർക്കട എസ്.എ.പി ക്യാമ്പിൽ ആശങ്ക. 110 ട്രെയിനികൾക്കൊപ്പമാണ് രോ​ഗം സ്ഥിരീകരിച്ച പൊലീസുകാരൻ കഴിഞ്ഞിരുന്നത്. അഞ്ച് ദിവസം മുമ്പെടുത്ത സ്രവസാമ്പിൾ പരിശോധനാ ഫലമാണ് ഇന്ന് വന്നത്. സ്രവം ശേഖരിച്ച പൊലീസുകാരെ മാറ്റിപാർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും പൊലീസുകാർക്കിടയിൽ നിന്ന് പരാതി ഉയർന്നിട്ടുണ്ട്.


അതേസമയം, സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. സമ്പൂർണ ലോക്ക് ഡൗൺ അപ്രായോഗികമാണെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു.