covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കം വഴി രോഗം ബാധിച്ചത് 483 പേർക്കാണ്. വിദേശത്ത് നിന്നും വന്നവർ 75 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുടെ എണ്ണം 91 ആണ്. ഉറവിടം അറിയാത്ത രോഗബാധിതർ 35 ആണ്.43 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 745 പേർക്ക് രോഗമുക്തിയുണ്ടായി. ഹോട്ട്സ്‌പോട്ടുകൾ 495 ആണ്. സംസ്ഥാനത്താകെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് വിദഗ്‌ധരുടെ അഭിപ്രായമുണ്ട്. 1,55,418 പേർ സംസ്ഥാനത്താകെ നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള‌ള കണക്ക് ഇങ്ങനെ. തിരുവനന്തപുരം 161,മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശൂർ 40, കണ്ണൂർ-കാസർഗോഡ് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട-വയനാട് 17,എറണാകുളം15.

കോഴിക്കോട് സ്വദേശി മുഹമ്മദ് (67), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ്ജ് (85) എന്നിവരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത് ഇന്നലെ വരെ 61 പേർ മരണമടഞ്ഞെന്നും മുഖ്യമന്ത്രി അറിയിച്ചു. 19,727 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.10,054 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 18,147 സാമ്പിളുകൾ ശേഖരിച്ചു. 1237 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 354480 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിരിക്കുന്നത്. ഇതിൽ 3842 പേരുടെ ഫലം വരാനുണ്ട്. മുൻഗണനാ ഗ്രൂപ്പിൽ നിന്ന് സെന്റിനൽസ് സർവൈലൻസിൽ നിന്ന് 114832 സാമ്പിളെടുത്തു.111105 സാമ്പിളുകൾ നെഗറ്റീവായി. സംസ്ഥാനത്തെ സിഎഫ്എൽടിസികളുടെ എണ്ണം 101 ആണ്. ഇവിടെ ബെഡുകളുടെ എണ്ണം 12,801 ആണ്. 45% ബെഡുകളിലാണ് രോഗികളുള‌ളത്. 480 സിഎഫ് എൽ ടി സികൾ സജ്ജമാക്കും. 9397 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. പരിശോധന വേഗത്തിലാക്കും. പരിശോധനാ ഫലങ്ങൾ ഉടൻ നൽകാൻ സംവിധാനമുണ്ടാക്കും. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഏകീകരിച്ചു. ഐസിയു നിരക്ക് 6500ഉം വെന്റിലേറ്റർ ഐസിയുവിൽ 11,500 രൂപയുമാണ് നിരക്ക്. ജനറൽ വാർഡിലെ നിരക്ക് 2300 രൂപ. കമ്മ്യൂണിറ്റി സെന്ററിലും എഫ് എൽ ടി സി കളിലും സൗജന്യ ഭക്ഷണം ഏർപ്പെടുത്തും. കൊവിഡ് കാലത്ത് ആത്മഹത്യാ നിരക്ക് കൂടുന്നത് തടയാൻ ക്യാമ്പെയിൻ 'ആത്മരക്ഷ' നടപ്പാക്കും. മലപ്പുറം തിരുവനന്തപുരത്ത് വ്യാപനം അതീവ ഗുരുതരമാണ്. ക്ളസ്‌റ്ററുകളുടെ എണ്ണം കൂടുന്നു. ഇവിടം രോഗവ്യാപനം കൂടുകയാണ്. കൊണ്ടോട്ടിയിൽ സമ്പർക്ക വ്യാപനം മൂലം ലാർജ് ക്ളസ്‌റ്ററാകും. സുൽത്താൻ ബത്തേരി ലാർജ് ക്ളസ്‌റ്ററായേക്കും. തലസ്ഥാനത്ത് ലോക്ഡൗൺ തുടരണോ എന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.