ജലന്ധർ : കേരളത്തിൽ മാത്രമല്ല പഞ്ചാബിലും ഇൗയിടെയായി കറണ്ട് ബില്ല് ഷോക്കടിപ്പിക്കുകയാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിംഗാണ് കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്തുവന്നത്.
തന്റെ വീട്ടിൽ കഴിഞ്ഞ മാസം നൽകിയ കറണ്ട് ബിൽ സാധാരണ ഉള്ളതിന്റെ ഏഴിരട്ടിയോളമെത്തിയതാണ് താരത്തെ പ്രകോപിപ്പിച്ചത്. വീട്ടിനടുത്തുള്ള എല്ലാവരുടെയും കൂടിച്ചേർത്താണോ തനിക്ക് ബില്ല് നൽകിയിരിക്കുന്നത് എന്ന ചോദ്യവുമായാണ് ഹർഭജൻ ഇക്കാര്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അദാനി ഇലക്ട്രിസിറ്റി കോർപ്പറേഷനാണ് പഞ്ചാബിലെ വൈദ്യുതി വിതരണം നടത്തുന്നത്. 33900 രൂപയാണ് ഹർഭജന് കമ്പനി ഇത്തവണ നൽകിയ ബിൽ.