മാഞ്ചസ്റ്റർ : മാഞ്ചസ്റ്ററിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസും ഇംഗ്ളണ്ടും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം കളി നടത്താൻ അനുവദിക്കാതെ കനത്ത മഴ. വൻ ലീഡിലേക്കെത്തി രണ്ടാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്ത ഇംഗ്ളണ്ടിനെതിരെ 399 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 10/2 എന്ന നിലയിലാണ് മൂന്നാം ദിവസം കളി അവസാനിപ്പിച്ചിരുന്നത്. വിൻഡീസിന് ജയിക്കാൻ ഇനി 389 റൺസാണ് വേണ്ടത്.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും ഒാരോ ദിവസം മഴ മൂലം നഷ്ടമായിരുന്നു.ആദ്യ ടെസ്റ്റിൽ വിൻഡീസും രണ്ടാം ടെസ്റ്റിൽ ഇംഗ്ളണ്ടുമാണ് ജയിച്ചത്.