ന്യൂഡൽഹി:പി.എം കെയേർസ് ഫണ്ടിലെ മുഴുവൻ തുകയും ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റണമെന്ന പൊതുതാത്പര്യ ഹർജിയിൽ വാദം പൂർത്തിയായി ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് വിധി പറയാൻ മാറ്റി . കൊവിഡ് സഹായ പദ്ധതിയായി ആരംഭിച്ച പിഎം കെയേർസ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെത്തുടർന്നാണ് ഹർജിക്കാരൻ പരാതിയുമായി ഡൽഹി ഹൈക്കോടതിയേയും പിന്നീട് സുപ്രീംകോടതിയേയും സമീപിച്ചത്.