covid-death

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ച് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. മലപ്പുറം ചെട്ടിപ്പടി സ്വദേശി കോയമോൻ (55) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം.

കണ്ണൂർ ചൊക്ലിയിൽ കുഴഞ്ഞുവീണ് മരിച്ച ദാമോദരന് (70) കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് ഇതുവരെ ആറ് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. എറണാകുളം എടത്തല സ്വദേശി മോഹനൻ (65) പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കർ (72) ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി.വിജയൻ(61) എന്നിവർക്കൊപ്പം ശനിയാഴ്ച മരിച്ച പട്ടണക്കാട് സ്വദേശി ചാലുങ്കൽ ചക്രപാണി (79) എന്നയാൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു .