t90

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദൗലത് ബേഗ് ഓൾഡിയിൽ മിസൈൽ തൊടുക്കാവുന്ന ടി-90 ടാങ്കുകൾ ഉൾപ്പടെ വൻ സൈനിക സന്നാഹം എത്തിച്ച് ഇന്ത്യ. അക്‌സായ് ചിന്നിൽ ചൈന,​ 50,000 ത്തിനടുത്ത് സൈനികരെ വിന്യസിക്കുന്ന സാഹചര്യത്തിൽ കാരക്കോറം പാസ് വഴി ചൈനീസ് കടന്നുകയറ്റം ഉണ്ടായാൽ ചെറുക്കുന്നതിന്റെ ഭാഗമായാണ് കവചിത വാഹനങ്ങളും നാലായിരത്തോളം സൈനികരും രംഗത്തെത്തിയിരിക്കുന്നത്. ആദ്യമായാണ് മേഖലയിൽ ഇന്ത്യ ഇത്രയും വലിയ സൈനികവിന്യാസം ഒരുക്കുന്നത്.

ദൗലത് ബേഗ് ഓൾഡിയിൽ (ഡിബിഒ) ഇന്ത്യയുടെ അവസാന ഔട്ട്‌പോസ്റ്റ് 16000 അടി ഉയരത്തിലാണ്. കാരക്കോറം പാസിന്റെ വടക്കായി ചിപ്-ചാപ് നദിക്കരയിലാണിത്. ദർബൂക്ക്-ഷയോക്-ഡിബിഒ റോഡിലെ ചില പാലങ്ങൾക്ക് ടി-90 ടാങ്കുകളുടെ ഭാരം താങ്ങാൻ ശേഷിയില്ലാതിരുന്നതിനാൽ പ്രത്യേക സംവിധാനം ഒരുക്കി നദിയിലൂടെ ഇറക്കി കയറ്റുകയായിരുന്നുവെന്നാണു സൂചന.