ചെന്നൈ: അഖിലേന്ത്യ മെഡിക്കൽ സീറ്റുകളിൽ 50 ശതമാനം വരെ സംവരണം നൽകാമെന്ന് മദ്രാസ് ഹൈക്കോടതി. ഇതിനായി പ്രത്യേക സമിതിയെ രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. കേന്ദ്ര സംഘം ഉൾപ്പെട്ട പ്രത്യേക സംഘത്തെ ഉൾപ്പെടുത്തിയാവണം കമ്മിറ്റി രൂപീകരിക്കണം. അടുത്ത അദ്ധ്യയന വർഷം മുതൽ സംവരണം ബാധകമാക്കാമെന്നും മൂന്ന് മാസത്തിനകം പ്രത്യേക സമിതി ഇതിനായി നയം രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് എ.പി സാഹി, ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മെഡിക്കൽ സംവരണത്തിൽ കേന്ദ്രത്തിന്റെ സീറ്റുകൾ അട്ടിമറിക്കപ്പെടുന്നുവെന്നാരോപിച്ച് എ.ഐ.എ.ഡി.എം.കെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കോടതിയെ സമീപിക്കുകയായിരുന്നു.