വ്യത്യസ്തമായ സ്റ്റൈലൻ ഫോട്ടോകളും രസകരമായ വിഡിയോകളുമായി സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനം കവർന്ന നടിയാണ് അനാർക്കലി മരിക്കാർ. എക്സ് പ്ലസിൽ നടി അനാർക്കലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. രസകരമായ അടിക്കുറിപ്പ് നൽകിയാണ് താരം തന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
‘ഹീറോ കമ്പനി കാണണ്ട. ഇപ്പൊ തന്നെ പിടിച്ച് ബ്രാൻഡ് അംബാസഡർ ആക്കി കളയും. ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ.’ എന്നാണ് താരം ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. താരത്തിന്റെ പോസ്റ്റ് നിമിഷങ്ങൾക്കുളളിൽ തന്നെ ആരാധകർക്കിടയിൽ വൈറലായി. വൈറ്റ് സിംഗിൾ സ്ലാവ് ക്രോപ് ടോപ്പും ബ്ലാക്ക് ടൈറ്റ്സുമാണ് ചിത്രത്തിൽ താരത്തിന്റെ വേഷം. ഫോട്ടോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ ആരാധകരുടെ രസകരമായ കമന്റുകളും.
ഇത്തരം ചിത്രങ്ങളിട്ടാൽ ബി.എം.ഡബ്ല്യൂ വരെ അംബാസഡറാക്കുമെന്നാണ് ആരാധകരിൽ ഒരാളുടെ കമന്റ്. കഴിഞ്ഞ ദിവസം തൊട്ടടുത്ത വീട്ടിലെ ചേട്ടൻ വാങ്ങിയ പുത്തൻ ബി.എം.ഡബ്ല്യൂവിനൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയി പങ്കുവെച്ചിരുന്നു. പിന്നാലെ ചിത്രത്തിലെ എക്സ് പൾസ് വാഹനം സ്വന്തമാണോ എന്ന ചോദ്യവുമായി ചിലർ എത്തി. ഇതെന്റെ സ്വന്തമാണ് എന്നായിരുന്നു നടിയുടെ മറുപടി.