uae

ദുബായ്: കൊവിഡ് രോഗപ്രതിരോധത്തിൽ വൻ മുന്നേറ്റവുമായി ഗൾഫ് രാജ്യമായ യു.എ.ഇ. രാജ്യത്ത് ഇന്ന് 264 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 328 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്. അതേസമയം ഇന്ന് ഒരാൾ രോഗം മൂലം മരണമടഞ്ഞിട്ടുണ്ട്. രാജ്യത്ത് രോഗബാധിതരായി 6,332 പേർ മാത്രമാണ് ചികിത്സയിലിരിക്കുന്നതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 52, 510 ആണ്, അതേസമയം ഇതുവരെ 59, 177 ആണ് ഇതുവരെ രോഗം വന്നവരുടെ എണ്ണം. 345 പേരാണ് യു.എ.യിൽ രോഗം മൂലം മരിച്ചത്.

47,000 കൊവിഡ് പരിശോധനകൾ നടത്തിയതിനു ശേഷമാണ് ഇന്നുള്ള രോഗികളിൽ രോഗം സ്ഥിരീകരിച്ചതെന്നും ഇവർക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും യു,എ.ഇ ആരോഗ്യ/പ്രതിരോധ മന്ത്രാലയം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

ഈദുൽ അദ്ഹയുടെ(ബലിപെരുന്നാൾ) സാഹചര്യം കൂടി കണക്കിലെടുത്ത് രാജ്യത്തെ ജനങ്ങൾ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണമെന്നും വേണ്ട രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യ/പ്രതിരോധ മന്ത്രിയായ അബ്ദുൾ റഹ്‌മാൻ ബിൻ നാസർ അൽ ഒവൈസ് അറിയിച്ചു. പൊതുജനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.