കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യമായ കുവൈറ്റിൽ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 606 പേർക്ക്. ഇതിൽ 358 പേർ കുവൈറ്റിലെ തന്നെ പൗരന്മാരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 64,379 ആയി ഉയർന്നിട്ടുണ്ട്. അതേസമയം, ഇന്ന് രാജ്യത്ത് അഞ്ച് പേർ രോഗം മൂലം മരിക്കുകയും ചെയ്തു.
766 പേർക്ക് ഇന്ന് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം നിലവിൽ 54,373 ആണ്. 8,967 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 123 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിലെ കണക്കുകൾ പ്രകാരം കുവൈറ്റിൽ ഇതുവരെ 438 പേരാണ് രോഗം ബാധിച്ച് മരണത്തിനിരയായത്. കഴിഞ്ഞ ദിവസം 3,828 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയിരുന്നു. ഇതോടെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 4,89,566 ആയി ഉയര്‍ന്നു.