dq

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന്റെ ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ മലയാളികളുടെ 'കുഞ്ഞിക്ക'യ്ക്ക് ആശംസയുമായെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ ആശംസ നേർന്നിരിക്കുന്നത്. ' ടൗണിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയയും ദുൽഖറിന് ആശംസയറിയിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജ്, ദുൽഖർ, അമാൽ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സുപ്രിയ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

View this post on Instagram

Happy Birthday DQ! We wish you the best that the year ahead has to offer and lots more! HappyBirthday! 😊#Friends😍

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

'ചാലു'വിന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ഗോപിയും എത്തിയിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസയറിയിച്ചത്. 'ജന്മദിനാശംസകൾ പ്രിയ ചാലു! നിങ്ങളോടൊപ്പം അഭിനയിച്ച ഓരോ നിമിഷവും ഇഷ്ടപ്പെട്ടു, ഒപ്പം മനോഹരമായ അനുഭവത്തിന് നന്ദി'-താരം കുറിച്ചു.

മെഗാസ്റ്റാർ മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും ഇളയ മകനായി 1986 ജൂലൈ 28നാണ് ദുൽഖറിന്റെ ജനനം. 2012ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

കുറച്ച് വർഷങ്ങൾ കൊണ്ട് ഉസ്താദ് ഹോട്ടൽ, ബാംഗളൂർ ഡെയ്സ്,വിക്രമാദിത്യൻ,ചാർലി,മഹാനടി തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ ഭാഗമാകാൻ ദുൽഖറിന് സാധിച്ചു. ചാർലിയിലൂടെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ദുൽഖറിനെ തേടിയെത്തി. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള കുറുപ്പാണ് താരത്തിന്റെ പുതിയ ചിത്രം.