പരാജയങ്ങളിൽ തകർന്നു പോകുന്നവരാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും. അത്തരക്കാർക്ക് പ്രചോദനമാകുകയാണ് മലപ്പുറം ജില്ലയിലെ കൊച്ചുമിടുക്കനായ ഫായിസ്. കടലാസ് കൊണ്ട് പൂവുണ്ടാക്കാൻ ശ്രമിച്ചിട്ട് അത് പരാജയപ്പെട്ടപ്പോഴുള്ള കുട്ടിയുടെ ഡയലോഗാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
'ചെലോൽത് ശരിയാകും, ചെലോൽത് ശരിയാകൂല, എന്റേത് ശരിയായില്ല. എന്റെ വേറൊരു മോഡലാ വന്നത്' എന്നായിരുന്നു കൊച്ചുമിടുക്കന്റെ ഡയലോഗ്. മിൽമവരെ ഈ ഡയലോഗ് ഏറ്റെടുത്തു. ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ ഈ വാചകങ്ങൾ വച്ചുള്ള ട്രോളുകളാണ്.