monk

സിനിമകളിലെ അമാനുഷിക നായകന്മാർ മല കയറിയിറങ്ങുന്നതും പുഴ നീന്തി കടക്കുന്നതും നമ്മൾ എത്ര കണ്ടിരിക്കുന്നു. വെളളിത്തിരയിലെ ആ കഥാപാത്രങ്ങളെ കണ്ട് നമ്മളിൽ പലരും കയ്യടിച്ചും അന്തംവിട്ടും സ്ക്രീനിന് മുന്നിൽ എത്രയോ തവണ ഇരുന്നിട്ടുണ്ട്. എന്നാൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇതൊക്കെ നടക്കുമെന്ന് കാണിച്ച് തന്നിരിക്കുകയാണ് ഒരു സന്യാസി.

കുത്തനെയുള്ള മലമുകളിലേക്ക് കയറോ മറ്റ് പിടിവള്ളികളോ ഒന്നുമില്ലാതെ ഒരു സന്യാസി നടന്നുകറുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വെെറാലാകുകയാണ്. സാധാരണ വഴിയിലൂടെന്നപോലെ അനായാസമാണ് സന്യാസി മലയിലൂടെ നടന്നു നീങ്ങുന്നത്. @BxtchesnBlunts എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സാൻഫ്രാൻസിസ്കോയിലെ എന്റെ ആദ്യ ദിനം എന്ന കുറിപ്പും വീഡിയോയ്ക്കൊപ്പമുണ്ട്.

ട്വിറ്ററിൽ 70 ലക്ഷം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. 62000 റീട്വീറ്റും മൂന്ന് ലക്ഷം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. കയറിന്റെ സഹായത്തോടെ മലകയറാൻ ശ്രമിക്കുന്നവരെയും വീഡിയോയിൽ കാണാൻ കഴിയും. ഇവരുടെ സമീപത്തുകൂടെയാണ് അവരെയെല്ലാം മറികടന്ന് വളരെ എളുപ്പത്തിൽ കൂടുതൽ സുരക്ഷിതമായി സന്യാസി മല കയറുന്നത്.

നിരവധി രസകരമായ കമന്റുകളാണ് വീഡിയോയെ ചുറ്റിപ്പറ്റി പ്രചരിക്കുന്നത്. സന്യാസിയുടെ ആത്മീയ ശക്തി ഉൾപ്പെടെ കൗതുകവും അത്ഭുതവും നിറഞ്ഞുനിൽക്കുന്ന കമന്റുകളിൽ പല തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. തന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള പാതയായിട്ടാണ് സന്യാസി മലഞ്ചെരിവിനെ കാണുന്നതെന്നും എന്നാൽ മലകയറ്റക്കാർ അവരുടെ കഴിവ് പരിശോധിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ഇതിനെ കാണുന്നതെന്നും. അതാണ് മറ്റുള്ളവരും സന്യാസിയും തമ്മിലുള്ള വ്യതാസമെന്നും ഒരാൾ പറയുന്നു.

അതേസമയം സന്യാസി അദ്ദേഹത്തിന്റെ പാദങ്ങളാൽ പരുക്കൻ ഭൂമിയെ സ്നേഹത്തോടെ സംരക്ഷിക്കുകയാണെന്നും, എന്നാൽ മലകയറ്റക്കാർ അതിനെ കീഴടക്കാൻ കൂർത്ത സ്പൈക്കുകളാൽ കുത്തുകയാണെന്നും അതാണ് ഇവർ തമ്മിലുള്ള വ്യത്യാസമെന്നുമാണ് മറ്റൊരാൾ പറയുന്നത്.

My first day in San Francisco pic.twitter.com/UU29JKwxgW

— Ya Motha🥃🍃 (@BxtchesnBlunts_) July 23, 2020