ചെന്നൈ: ചൂതാട്ടം നടത്തിയ ജനപ്രിയ നടനുൾപ്പെടെ 12 പേർ അറസ്റ്റിൽ. തമിഴ് നടൻ ശ്യാം ആണ് അറസ്റ്റിലായത്. ചെന്നൈയിലെ നുങ്കമ്പാക്കം പ്രദേശത്തിനടുത്തുള്ള അപ്പാർട്ട്‌മെന്റിൽ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. നടന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ നിന്ന് ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ചില പ്രശസ്ത അഭിനേതാക്കൾ ഉൾപ്പെടെ നിരവധി പേർ രാത്രി വൈകിയും നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് സൂചന. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും അഭിനേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ചൂതാട്ടത്തിനിടെ വലിയ തുക നഷ്ടപ്പെട്ട ഒരു നടനാണ് പൊലീസിൽ വിവരമറിയിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.'നടൻ ശ്യാമിനെയും മറ്റ് പതിനൊന്ന്പേരെയും അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു'- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.