കൊച്ചി:ചരിത്രത്തിൽ ആദ്യമായി സ്വർണവില പവന് 39,000 രൂപ കടന്നു. ഇന്നലെ 600 രൂപ ഉയർന്ന് 39,200ൽ എത്തി. ഗ്രാം വില 4,900 രൂപ; വർദ്ധന 75. അന്താരാഷ്‌ട്ര വില കൂടിയതാണ് കാരണം. ഔൺസിന് സർവകാല റെക്കാഡായ 1,980.57 ഡോളർ വരെയെത്തി. വ്യാപാരം അവസാനിച്ചപ്പോൾ വില 1,937.46 ഡോളറാണ്. വില വൈകാതെ 2,000 ഡോളർ കടന്നേക്കും. അതോടെ കേരളത്തിലെ വില പവന് 40,000 രൂപ കടന്നേക്കും. മൂന്നാഴ്‌ചയ്ക്കിടെ പവന് 3,400 രൂപയാണ് കൂടിയത്, ഗ്രാമിന് 425 രൂപയും.