clah

ആലപ്പുഴ: വഴിത്തർക്കത്തെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽ കൂട്ടത്തല്ല്.ദീർഘനാളുകളായി ഇവിടെ തർക്കം നിലനിൽക്കുകയായിരുന്നു. പൊലീസ് എത്തിയതോടെയാണ് സംഘർഷം അവസാനിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. പൊലീസ് കേസെടുത്തു.

സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.ഉണ്ണിയാർച്ചമാർ ഇപ്പോഴുമുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്.