dq

ഇന്ന് ദുൽഖർ സൽമാന്റെ ജന്മദിനമാണ്. പിറന്നാൾ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. താരത്തിന്റെ പുതിയ ചിത്രം ഇന്ന് പ്രഖ്യാപിച്ചു.'ലെഫ്റ്റനന്റ് റാം' എന്നാണ് ചിത്രത്തിന്റെ പേര്. നിർമ്മാതാക്കളായ സ്വപ്ന സിനിമാസ് ആണ് ചിത്രം പ്രഖ്യാപിച്ചത്. 'മഹാനടി' എന്ന സിനിമക്ക് ശേഷം വൈജയന്തി മൂവീസുമായി ചേർന്ന് നിർമ്മിക്കുന്ന ബഹുഭാഷ ചിത്രമാണിത്.

ഹനു രാഘവപുടിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. തെലുങ്ക്.തമിഴ്,മലയാളം ഭാഷകളിലാണ് സിനിമയൊരുങ്ങുന്നത്. 'യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റണന്റ് റാമിന്റെ പ്രണയകഥ' എന്നാണ് ടാഗ്‌ലൈൻ.

Wishing our 'Lieutenant' RAM, @dulQuer a very Happy Birthday :)#declassifiessoon
A film by @hanurpudi
Music by @Composer_Vishal
Produced by @SwapnaCinema
Presented by @VyjayanthiFilms pic.twitter.com/tpL4nuNrun

— Swapna Cinema (@SwapnaCinema) July 28, 2020