covid-deth

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കഴിഞ്ഞദിവസം മരിച്ച കാട്ടാക്കട സ്വദേശിനി പ്രപുഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം.ഇതോടെ തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് ഇന്ന് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞദിവസം മരിച്ച അലപ്പുഴ കാനാശ്ശേരിയിൽ ത്രേസ്യാമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അറുപത്തിരണ്ട് വയസായിരുന്നു.വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൂടാതെ ഇന്നലെ മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധര(66)യ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഒരാഴ്ചയായി പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കാരണം ശനിയാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയത് . ഞായറാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു മരണം.