ramees

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിയായ കെ.ടി റമീസിനെ ഏഴ് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയുടേതാണ് നടപടി. റമീസിന്റെ നിർദേശപ്രകാരമാണ് സ്വർണക്കടത്ത് നടത്തിയതെന്നും, ഇയാൾക്ക് വിദേശബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.

ലോക്ക് ഡൗൺ സമയത്ത് പരമാവധി സ്വർണം കടത്താൻ ഇയാൾ മറ്റുള്ളവരെ നിർബന്ധിച്ചിട്ടുണ്ടെന്നാണ് സൂചന. റമീസിന്റെ പ്രവർത്തനങ്ങളിൽ ഭീകരബന്ധം സംശയിക്കുന്നുണ്ട്. ഇത് വിശദമായി അന്വേഷിക്കണം.

അതേസമയം, കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രെെവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യൽ തുടരുകയാണ്. എന്‍. ഐ.എയുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.