pak-highest-civilian-hon

ഇസ്ലാമാബാദ്: കാശ്മീർ വിഘടനവാദി നേതാവ് സെയ്ദ് അലി ഷാ ഗീലാനിയെ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ- ഇ- പാകിസ്ഥാൻ നൽകി ആദരിച്ച് പാകിസ്ഥാൻ. ഇതുസംബന്ധിച്ച പ്രമേയം പാക് പാർലമെന്റ് പാസാക്കി. ഒരു ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഗീലാനിയുടെ പേര് നൽകാൻ സെനറ്റ് ശുപാർശചെയ്തിട്ടുമുണ്ട്. ജമാഅത്ത് ഇ ഇസ്ലാമി സെനറ്റർ മുഷ്താഖ് അഹമ്മദാണ് പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചത്. ജമ്മുകാശ്മീരിലെ അക്രമാസക്തമായ പ്രതിഷേധങ്ങളുടെയും തിരഞ്ഞെടുപ്പ് ബഹിഷ്കരണങ്ങളുടെയും പ്രധാനസൂത്രധാരനാണ് ഗീലാനി. കഴിഞ്ഞ 30 വർഷമായി കാശ്മീരിലെ വിഘടനവാദികളുടെ മുഖമായി അറിയപ്പെടുന്നത് ഗീലാനിയെയാണ്. 1993 മുതൽ ഹുറിയത്ത് കോൺഫറൻസിന്റെ ഭാഗമായിരുന്ന ഗിലാനി,​ ഇക്കഴിഞ്ഞ ജൂണിൽ ഹുറിയത്തിൽനിന്ന് രാജിവച്ചിരുന്നു.