ലണ്ടൻ : 30 വർഷത്തിന് ശേഷം ലിവർപൂളിനെ ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം ചൂടിച്ച ജർമ്മൻകാരനായ പരിശീലകൻ യൂർഗൻ ക്ളോപ്പിനെ ഇൗ വർഷത്തെ ഏറ്റവും മികച്ച പരിശീലകനായി ഇംഗ്ളണ്ടിലെ പരിശീലകരുടെ അസോസിയേഷൻ തിരഞ്ഞെടുത്തു. ക്ളോപ്പിന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസണിന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കും.