mammootty

വയസ് അറുപത്തഞ്ച് പിന്നിട്ടെങ്കിലും മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോഴും കാഴ്ചയ്ക്ക് ചെറുപ്പമാണ്. എന്താണ് താരത്തിന്റെ സൗന്ദര്യ രഹസ്യം എന്ന് അറിയാൻ ആഗ്രഹമില്ലാത്ത ആരാധകരുണ്ടാകില്ല. ഒരാളുടെ സൗന്ദര്യം നിലനിർത്തുന്നതിൽ അവർ കഴിക്കുന്ന ഭക്ഷണത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. എന്താണ് മമ്മൂട്ടിയുടെ ഇഷ്ടപ്പെട്ട ഭക്ഷണമെന്നറിയാമോ? ഇപ്പോഴിതാ ഫിലിം പ്രൊഡക്ഷൻ കൺട്രോളർ മാനേജർ മണർക്കാട് രാമചന്ദ്രൻ താരത്തിന്റെ ഭക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

'മമ്മൂട്ടി അഹങ്കാരിയാണെന്നൊക്കെ പറയുന്നവരില്ലേ. ഒരു അഹങ്കാരവുമില്ല. ന്ല്ല നടനാണ്.ഒരാളെ ഒരിക്കൽ കണ്ടിട്ടുണ്ടെങ്കിൽ തിരിച്ചറിയും.സിപിളാണ് ആള്. നത്തോലി, തേയിലവെള്ളം ഇതൊക്കെ ഉപയോഗിക്കുന്ന ആളാണ്. വലിയ ഹൈടെക്ക് ആഹാരങ്ങളൊന്നും വേണ്ട.ഇവിടെ തിരുവനന്തപുരത്ത് വരുമ്പോൾ എന്നെത്തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. നത്തോലി വേണമെന്നൊക്കെ.അതുപയോഗിക്കുന്നവരാണ്. രാത്രി കഞ്ഞിയും നത്തോലിയുമൊക്കെ കഴിക്കുന്നയാളാണ്.ഇതുരണ്ടും എപ്പോഴും കഴിക്കുന്നയാളാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരോഗ്യവും അതുപോലെ ഇരിക്കുന്നത്.'-അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.