who-logo

ജനീവ: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി രാജ്യങ്ങൾ ഏർപ്പെട‌ുത്തിയ യാത്രാവിലക്ക് നീട്ടാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. രാജ്യാന്തര യാത്രയ്ക്കുള്ള വിലക്ക് അനിശ്ചിതമായി തുടരാനാകില്ല. കൊവിഡ് വ്യാപനം അതിർത്തിയിൽ നിയന്ത്രിച്ചു നിറുത്താൻ രാജ്യങ്ങൾ ഫലപ്രദവും കർശനവുമായ നടപടികൾ സ്വീകരിക്കണം. മാസ്‌ക് വയ്ക്കുന്നത് കർശനമാക്കുക മുതൽ ആൾക്കൂട്ടം ഒഴിവാക്കൽ വരെയുള്ള നടപടികൾ കൃത്യമായി പാലിക്കാതെ വ്യാപനം തടഞ്ഞുനിറുത്താനാകില്ലെന്നും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെട്രോസ് അദാനോം പറഞ്ഞു.