ധനുഷിന് ഇന്ന് 37-ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമയില്‍ പുതിയ കാലത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ എന്ന് ഉറപ്പായും പറയാവുന്ന താരം. സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തിനൊപ്പം മികച്ച സിനിമകളും പ്രകടനങ്ങളുമാണ് ധനുഷിനെ വ്യത്യസ്തനാക്കുന്നത്. പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ തന്റെ പുതിയ ചിത്രങ്ങളായ 'കര്‍ണന്‍', 'ജഗമേ തന്തിരം' എന്നീ സിനിമകളുടെ ടൈറ്റില്‍ ലുക്കും ലിറിക് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന 'കര്‍ണന്റെ' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പരിയേറും പെരുമാള്‍ എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. മലയാളി താരം രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ലാല്‍, യോഗി ബാബു, നടരാജന്‍ സുബ്രമണ്യന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കലൈപുലി എസ് താണുവിന്റെ വി. ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രവുമാണിത്.
இனிய பிறந்தநாள் வாழ்த்துக்கள் தம்பி தனுஷ்! As a birthday gift to @dhanushkraja from #TeamKarnan The title look and a glimpse into the making of #Karnan will be released on my YouTube Channel at 5.55 pm today. #HappyBirthdayDhanush pic.twitter.com/9xhuX49QzZ
— Kalaippuli S Thanu (@theVcreations) July 28, 2020
ധനുഷ് നായകനാകുന്ന ചിത്രമാണ് 'ജഗമേ തന്തിരം'. ചിത്രത്തിന്റെ ലിറിക് വീഡിയോയും പുറത്തുവിട്ടു. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. മലയാളി താരം ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.