ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ധനുഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്. മലയാളി താരം രജിഷ വിജയനാണ് നായിക. തമിഴിൽ രജിഷയുടെ അരങ്ങേറ്റ ചിത്രമാണ് കർണ. ധനുഷിന്റെ 41-ാം ചിത്രമാണ്. കർണൻ എന്നാണ് ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ലാൽ, യോഗി ബാബു, നടരാജൻ സുബ്രഹ്മണ്യൻ എന്നിവരും അഭിനയിക്കുന്നുണ്ട്. കലൈപുലി എസ്. താണുവിന്റെ വി. ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നത്.