തിരുവനന്തപുരം നഗരത്തിൽ ആട്ടോ ഡ്രൈവറായിരുന്നു കമലും, വെൽഡിങ് വർക്ക് ഷോപ് നടത്തുകയായിരുന്നു സഹോദരൻ മൻസൂറും. കൊവിഡ് വ്യാപനം സമൂഹത്തെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നതിന്റെ നേർകാഴ്‌ച്ചയാണ് ഇരുവരുടെയും ജീവിതം. ഈഞ്ചയ്ക്കലിന് സമീപം വഴിയോരത്ത് പച്ചക്കറി കിറ്റുകളായി തിരിച്ച് കച്ചവടം നടത്തുന്നതിലൂടെ ഉപജീവനം കണ്ടെത്തുകയാണ് ഇരുവരും.