kadakampally

തിരുവനന്തപുരം: ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി കടകംപള‌ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. സമ്പർക്കത്തിൽ വന്ന മ‌റ്റ് ജീവനക്കാരോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

2800ലധികം കൊവിഡ് രോഗികളുള‌ള തിരുവനന്തപുരത്ത് നേരത്തെ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരാനും കണ്ടെയ്ൻമെന്റ് സോണുകളിൽ ശക്തമായ നടപടികൾ സ്വീകരിക്കാനും മ‌റ്റിടങ്ങളിൽ ജനജീവിതം സാധാരണഗതിയിലാകുന്നതിന് സഹായകമായ ഇളവുകൾ നൽകാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്.