ഇടുക്കി: കൊവിഡ് നിയന്ത്രണം ലംഘിച്ച് ഇടുക്കിയിൽ നിശാപാർട്ടി നടത്തിയ കേസിലെ പ്രതിയും വ്യവസായിയുമായ റോയ് കുര്യന്റെ റോഡ് ഷോ വിവാദമായി. ഇതേ തുടർന്ന് തണ്ണിക്കോട്ട് ഗ്രാനൈറ്റ്‌സ് ഉടമ കൂടിയായ റോയ് കുര്യനെതിരെ പൊലീസ് കേസെടുത്തു.
എട്ട് ലോറികളുമായാണ് റോയ് റോഡ് ഷോ നടത്തിയത്. അപകടകരമായി വാഹനമോടിച്ചതിന് ലോറി ഡ്രൈവർമാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കോതമംഗലത്താണ് റോഡ് ഷോ നടത്തിയത്. ഇന്നലെയാണ് റോയിയ്ക്ക് ഏഴ് പുതിയ ടിപ്പർ ലോറികളും ബെൻസ് കാറും ഡെലിവറി ചെയ്ത് കിട്ടുന്നത്.
അതിനോടനുബന്ധിച്ച് ഇന്ന് കോതമംഗലത്ത് ഈ വാഹനങ്ങളുടെ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചിരുന്നു. ഭൂതത്താൻ കെട്ട് ഡാമിനടുത്തായിരുന്നു ഫോട്ടോഷൂട്ട്. അതിന് ശേഷമാണ് ഡാമിനടുത്ത് നിന്നും കോതമംഗലം വരെ റോഡ് ഷോ നടത്തിയത്.