ജന്മദിനത്തിൽ മെഗാ പ്രോജക്ടിന്റെ പ്രഖ്യാപനം
ദുൽഖർ സൽമാൻ ലെഫ്‌റ്റനന്റ് റാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഇന്നലെ ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ അനൗൺസ് ചെയ്തു.
1964ന്റെ പശ്ചാത്തലത്തിൽ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ പീര്യഡ് ലവ് സ്റ്റോറി സംവിധാനം ചെയ്യുന്നത് ഹനുരാഘവ പുഡിയാണ്.
ദുൽഖർ ഗായകനായ മഹാനടി ഒരുക്കിയ പ്രമുഖ നിർമ്മാണക്കമ്പനിയായ വൈജയന്തി മൂവൂസ് അവതരിപ്പിക്കുന്ന സ്വപ്നാ സിനിമാസിന്റെ ബാനറിൽ പ്രിയങ്കാദത്താണ് ചിത്രം നിർമ്മിക്കുന്നത്.
യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്‌റ്റനന്റ് റാമിന്റെ പ്രണയകഥയെന്നാണ് ദുൽഖറിന്റെ ജന്മദിനത്തിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററിലെ ടാഗ് ലൈൻ. വിശാൽ ചന്ദ്രശേഖറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.