pic

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ കൊവിഡ് കണ്ടെയന്‌മെന്റ് സോണുകളിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ ആഗസ്റ്റ് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി മമത ബാനർജി പറ‌ഞ്ഞു. ആഴ്ചയിൽ രണ്ട് തവണ സംസ്ഥാനം പൂർണമായും അടച്ചിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഗസ്റ്റ് 31 വരെ ഏതൊക്കെ ദിവസങ്ങളിലാണ് ലോക്ക്ഡൗൺ ഉണ്ടായിരിക്കുകയെന്ന വിവരവും പുറത്തുവിട്ടു.

വലിയ പെരുന്നാളിനെയും സ്വതന്ത്ര്യദിനത്തേയും നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.മതപരമായ ആഘോഷമായതിനാൽ ഈ ആഴ്ച ലോക്ക്ഡൗൺ ചെയ്യില്ല. ജനങ്ങളിൽ നിന്നും കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും വിശ്വാസികൾ വീടിനുളളിൽ തന്നെ ആഘോഷങ്ങൾ നടത്തണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.

ജൂലായ് 29, ആഗസ്റ്റ് 2,ആഗസ്റ്റ് 5,ആഗസ്റ്റ് 8, ആഗസ്റ്റ് 9,ആഗസ്റ്റ് 16, ആഗസ്റ്റ് 17,ആഗസ്റ്റ് 23, ആഗസ്റ്റ് 24 എന്നീ ദിവസങ്ങളിലാണ് പശ്ചിമ ബംഗാളിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.