സിഡ്‌നി: കഴിഞ്ഞ വർഷം സെപ്തംബറിൽ ആസ്‌ട്രേലിയയെ വിഴുങ്ങിയ കാട്ടുതീയിൽ 300 കോടി വന്യജീവികൾ ചത്തൊടുങ്ങിയതായി റിപ്പോർട്ട്. ആധുനിക ചരിത്രത്തിലെ വനമേഖലയ്ക്ക് ഉണ്ടായിരിക്കുന്ന ഏറ്റവും മോശമായ അപകടം എന്നാണ് ചൊവ്വാഴ്ച പുറത്തുവന്ന ആസ്‌ട്രേലിയയിലെ വിവിധ സർവകലാശാലകളിലെ ശാസ്ത്രജ്ഞന്മാർ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്.
143 ദശദക്ഷം സസ്തനികളും 2.46 ബില്യൺ ഉരഗവിഭാഗങ്ങളും 180 ദശലക്ഷം പക്ഷികളും 51 ലക്ഷം തവള വർഗത്തിൽപെട്ട ജീവികളെയും കാട്ടുതീ ബാധിച്ചു. എല്ലാവരും കാട്ടുതീയിൽ വെന്തുമരിച്ചതല്ല, പകരം ഭക്ഷണത്തിന്റെ അടക്കം ദൗർലഭ്യവും മറ്റ് മൃഗങ്ങളുടെ ആക്രമണവും കാരണം ഇല്ലാതായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2019 വർഷം അവസാനത്തോടെയും 2020 വർഷം ആദ്യം വരെ നീണ്ടു നിന്ന കാട്ടുതീയിൽ 1,15,000 സ്‌ക്വയർ കിലോമീറ്റർ വനഭൂമിയിലാണ് പടർന്ന് പിടിച്ചത്. അഗ്‌നിബാധയിൽ 30 പേർ മരിക്കുകയും ആയിരക്കണക്കിന് വീടുകൾക്ക് നശിക്കുകയും ചെയ്തു. ആധുനിക ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനമാണ് ഇത്തരത്തിൽ ഒരു പ്രശ്‌നത്തിന്റെ പ്രധാന കാരണം എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.