covid

ന്യൂഡൽഹി:കൊവിഡ് വ്യാപനവും മരണവും ഭീതിജനകമാം വിധം വർദ്ധിച്ചുകൊണ്ടിരുന്ന ഡൽഹി വൈറസിനോട് പൊരുതി ജയിക്കുന്നു. ടെസ്റ്റുകളുടെ എണ്ണം കൂട്ടി കൂടുതൽ രോഗികളെ കണ്ടെത്തുന്നതുൾപ്പെടെ കർശനമായ നടപടികളിലൂടെയാണ് ഡൽഹി കരകയറുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ രോഗത്തിനെതിരായ പോരാട്ടം ഊർജിതമാക്കി.

രണ്ട് മാസത്തെ കണക്കെടുത്താൽ ഇക്കഴിഞ്ഞ ഞായറാഴ്‌ച ഡൽഹിയിലെ പുതിയ കൊവിഡ് കേസുകൾ വെറും 613 ആയിരുന്നു. 62 ദിവസത്തെ ഏറ്റവും കുറവ്.

ജൂലായിലെ നാല് ഞായറാഴ്ചത്തെ ടെസ്റ്റുകളും പുതിയ രോഗികളുടെ എണ്ണവും നോ ക്കിയാൽ മതി. ഞായറാഴ്ചകളിൽ ടെസ്റ്റുകൾ പകുതിയോളം കുറയും.

ഇപ്പോൾ രോഗമുക്തി 88 ശതമാനമാണ്. ചികിത്സയിലുള്ളവർ 9% മാത്രമാണ്. 100 രോഗികളിൽ 88 പേരും രോഗമുക്തരാകുന്നു. 9 പേർ മാത്രമാണ് രോഗികൾ. മൂന്ന് ശതമാനം പേർ മരിച്ചു. മരണം കുത്തനെ കുറഞ്ഞു. ഞായറാഴ്ച 26പേർ മാത്രമാണ് മരിച്ചത്. ജൂണിൽ പ്രതിദിന മരണം നൂറിലേറെയായിരുന്നു.

ഈ മാസത്തെ നാല് ഞായറാഴ്ച

@ജൂലായ് 5 - 13,​ 879 ടെസ്റ്റ് - 1,​379 പോസിറ്റിവ്. 9.94 %).

@ജൂലായ് 12- 12,​171 ടെസ്റ്റ് - 1,​246 പോസിറ്റീവ്.

@ജൂലായ് 19 - 11,​470 ടെസ്റ്റ് - 954 പോസിറ്റീവ് - 8.32%.

@ജൂലായ് 24-​ ഇത് പകുതിയായി കുറഞ്ഞു- 5.32 %

മൊത്തം കണക്ക്

@രോഗികൾ 1,​31,​219

@ചികിത്സയിലുള്ളത് 10,​994 ( 8.38 % )​

@മരണം 3,​853

പോരാട്ടം

 ജൂണിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു

മുഖ്യമന്ത്രി കേജ്‌രിവാളും ഉദ്യോഗസ്ഥരുമായി അമിത് ഷായുടെ യോഗങ്ങൾ

ടെസ്‌‌റ്റുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളഉം വർദ്ധിപ്പിക്കാൻ തീരുമാനം.

സമ്പർക്ക പട്ടിക കൃത്യമായി നടപ്പാക്കി.

 സർക്കാർ ആശുപത്രിയിലും മറ്റും അമിത് ഷാ നേരിട്ടെത്തി പിഴവുകൾ വിലയിരുത്തി

 10,000 കിടക്കകളുള്ള ലോകത്തെ ഏറ്റവും വലിയ കൊവിഡ് ആശുപത്രി തുറന്നു.

സ്വകാര്യ ആശുപത്രികളിലെ കിടക്കകൾ 5000 ആയി വർദ്ധിപ്പിച്ചു

 സീറം സർവെ നടത്തി രോഗവ്യാപനം മനസിലാക്കി പ്രതിരോധ നടപടികളെടുത്തു.

 കൊവിഡ് രോഗികളഉടെ മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി.

കേന്ദ്ര-സംസ്ഥാന ബന്ധം സുഗമമായതോടെ നടപടികൾ വേഗത്തിൽ.

പ്രാഥമിക സ്ക്രീനിംഗ് വ്യാപകമാക്കി.

മേയ് വരെ പ്രതിദിനം 5000 ടെസ്റ്റുകളായിരുന്നു.

ജൂൺ പകുതിയോടെ 25,​000 റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ. ദിവസവും കൂടുതൽ രോഗികളെ കണ്ടെത്തി.

ലക്ഷണങ്ങൾ ഇല്ലാത്തവരെ ഹോം ക്വാറന്റൈനിലാക്കി.

80ശതമാനം രോഗികളും ഹോംക്വാറന്റൈനിൽ സുഖപ്പെട്ടു.

ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റി.

ഓക്സിമീറ്റർ പരിശോധനയും പ്ലാസ്മ തെറാപ്പിയും വ്യാപകമാക്കി.

പ്ലാസ്മ ബാങ്ക് സ്ഥാപിച്ചു

വീട്ടുജോലിക്കാർ,​ ഓട്ടോ,​ ടാക്സി ഡ്രൈവർമാർ തുടങ്ങിയ ടാർഗറ്റ് ഗ്രൂപ്പുകളിലെ പരിശോധന കർ‌ശനമാക്കി

കൂടുതൽ ആംബുലൻസുകൾ വിന്യസിച്ചു.

ആശുപത്രികളിൽ പ്രവേശനം സുഗമമാക്കി. ഐ. സി. യുകൾ വർദ്ധിപ്പിച്ചു.

കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന അവസ്ഥ പരിഹരിച്ചു