pinarayi-chennithala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പ്രത്യേക മാനസിക നിലയ്ക്കനുസരിച്ച് മറുപടി പറയാൻ തന്നെ കൊണ്ട് പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ മാനസിക നില വച്ച് കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം എങ്ങനെയെങ്കിലും ഒഴി‌ഞ്ഞു കിട്ടിയാൽ മതിയെന്നാണ്. അങ്ങനെ യാഥാർത്ഥ്യമാകുന്ന കാര്യമാണോയെന്നും പിണറായി ചോദിച്ചു.

ഓരോ ദിവസവും ഓരോ പ്രസ്‌താവനുകളുമായണ് അദ്ദേഹം വരുന്നതെന്നും പിണറായി പരിഹസിച്ചു. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളുടെ മേലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.